Your Page links

 
Saturday, October 29, 2011

ഫ്‌ളാറ്റില്‍ വളര്‍ത്താവുന്ന ചെടികള്‍


ഫ്‌ളാറ്റില്‍ ചെടികള്‍ വളര്‍ത്തിയാല്‍ നനയ്ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടു പിടിച്ച പണിയാണ്. ഇതോര്‍ത്ത് പലരും ചെടികള്‍ നടുന്നത് ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഫഌറ്റുകളില്‍ വളര്‍ത്താവുന്ന വെളളം വേണ്ടാത്ത ഇനം ചെടികളുമുണ്ട്.

കൈത ഇനത്തില്‍ പെട്ട ബ്രോമിലിയാഡ് എന്ന ചെടി അധികം വെള്ളം ആവശ്യമില്ലാത്ത ഇനമാണ്. മുള്ളുകളുടെ ആകൃതിയിലുള്ള ഇവ രണ്ടാഴ്ചയിലൊരിക്കല്‍ നനച്ചാലും മതി...യാകും. വെള്ളം ശേഖരിച്ചു വയ്ക്കാന്‍ കഴിവുള്ള ഇവ കാണാനും ഭംഗിയുള്ള ചെടിയാണ്. നല്ല സൂര്യപ്രകാശത്തിലാണ് ചെടി വളരുക. എന്നാല്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. വെള്ളം കെട്ടിനില്‍ക്കാത്ത തരം മണ്ണാണ് ബ്രോമിലിയാഡ് വളര്‍ത്താന്‍ നല്ലത്.

കള്ളിച്ചെടികള്‍ വീടിന് പുറത്തും വീടിനുള്ളിലും മാത്രമല്ലാ, ടെറസിലും വളര്‍ത്താം. ഇവക്ക് വെള്ളം ആവശ്യമില്ല. കള്ളിച്ചെടികളില്‍ തന്നെ നിരവധി വൈവിധ്യങ്ങളുള്ളവയുണ്ട്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ മണ്ണിലോ വളര്‍ത്താം. ചില കള്ളിച്ചെടികള്‍ നല്ല ഉയരം വയ്ക്കുന്നവയും മറ്റു ചിലവ കുറ്റിയായി നില്‍ക്കുന്നവയുമാണ്.

സ്‌പൈഡര്‍ ചെടികള്‍ ചട്ടിയില്‍ തൂക്കിയിട്ട് വളര്‍ത്താവുന്ന ചെടികളാണ്. ഇവയ്ക്ക് അധികം മണ്ണും വെളളവും ആവശ്യമില്ല. ചെറിയ സൂര്യപ്രകാശമുണ്ടെങ്കില്‍ തന്നെ ഇവ വളരും. വെളളയും പച്ചയും ഇട കലര്‍ന്ന വരകളുള്ള ഇവ കാണാനും വളരെ ഭംഗിയുള്ളവയാണ്. വീതി കുറഞ്ഞ് നീളമുള്ള ഇലകളുള്ള ഇവ കൂട്ടത്തോടെയാണ് വളരുക.

കളളിച്ചെടിയോട് സാമ്യമുള്ള മഡഗാസ്‌കര്‍ ഡ്രാഗണ്‍ എന്ന ചെടി വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ നിലത്ത് മണ്ണിട്ടോ വളര്‍ത്താം. ഉയരത്തില്‍ വളരുന്ന ഇവ വെട്ടി നിറുത്തണം. വെള്ളമിറങ്ങിപ്പോകുന്ന തരം മണ്ണാണ് ഇതു വളര്‍ത്തുവാന്‍ നല്ലത്.
0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.