കിഡ്‌നിയിലെ കല്ല്
വയറിന്റെ വശങ്ങളില്‍ നിന്ന് കീഴ്‌പ്പോട്ട് തുടയിലേക്കിറങ്ങുന്ന കൊളുത്തിവലിക്കുന്ന വേദന, മൂത്രത്തിലെ നിറം മാറ്റം, ഛര്‍ദി തുടങ്ങിയവ കിഡ്‌നിയിലെ കല്ലിന്റെ ലക്ഷണങ്ങളാണ്. പാരമ്പര്യവും ജീവിത ശൈലിയും കല്ല് രൂപപ്പെടുന്നതിന് കാരണങ്ങളാവാം. ഒരിക്കല്‍ കല്ല് വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. മൂത്രത്തിലൂടെ പുറത്ത് വരുന്ന കല്ല് പരിശോധന നടത്തിയാല്‍ ഏത് ഭക്ഷണപദാര്‍ഥം മൂലമാണ് കല്ല് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാനാവും. പലര്‍ക്കും പല ഭക്ഷണം മൂലമായിരിക്കും കല്ലുണ്ടാവുന്നത്. ഒരല്‍പ്പം ശ്രദ്ധയിലൂടെ കിഡ്്‌നിയിലും മൂത്രനാളിയിലും കല്ല് രൂപപ്പെടുന്നത് ഒഴിവാക്കാം.
1. ദിവസം 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തില്‍ കല്ല് രൂപപ്പെടുന്നതിനു കാരണമായ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് ഒഴിവാക്കാം.
2. ഭക്ഷണത്തില്‍ ഉപ്പ്(സോഡിയം) കുറക്കുന്നത് മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കും. സംസ്‌കരിച്ച മാംസം, ഉണക്ക മല്‍സ്യം, കാനില്‍ അടച്ച് വരുന്ന സൂപ്പുകള്‍, നൂഡില്‍സ്്, ഉപ്പ് കൂടിയ സ്്‌നാക്ക്‌സ് തുടങ്ങിയവ ഒഴിവാക്കുക.
3. ഓക്‌സാലിക് ആസിഡ്, ഓക്‌സാലേറ്റ് എന്നിവ കല്ല് രൂപപ്പെടുന്നതിന് സഹായിക്കുന്നവയാണ്.
ചീര, ഗോതമ്പ് തവിട്, നട്ട്‌സ്, ചായ തുടങ്ങിയവയില്‍ ഓക്‌സാലിക് ആസിഡ് അല്ലെങ്കില്‍ ഓക്‌സാലേറ്റ് ധാരാളമായി കാണുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
4. ശരീരം വൈറ്റമിന്‍ സി-യെ ഓക്‌സാലേറ്റ് ആക്കി മാറ്റുന്നു. അത് കിഡ്്‌നിയില്‍ കല്ല് രൂപപ്പെടുന്നതിന് സഹായിക്കുന്നു. കിഡ്്‌നിയില്‍ കല്ല് വരാന്‍ സാധ്യതയുള്ളവര്‍ ധാരാളം വൈറ്റമിന്‍സ്, ലവണങ്ങള്‍ എന്നിവ കഴിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
5. പഞ്ചസാര, കാല്‍സ്യം, കാല്‍സ്യം ഓക്‌സാലേറ്റ് എന്നിവ കല്ലുകളുടെ രൂപീകരണം ത്വരിതപ്പെടുത്തുന്നു. കിഡ്്‌നിയില്‍ കല്ലുള്ളവരോ ഒരിക്കല്‍ കല്ല് വന്നവരോ ധാരാളം മധുരമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
6. മാംസം, മറ്റ് മൃഗ പ്രോട്ടീനുകള്‍(മുട്ട, മല്‍സ്യം) തുടങ്ങിയവയില്‍ പ്യൂറിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തില്‍ യൂറിക്കാസിഡ് ആയി മാറുന്നു.
7. ഗോതമ്പ്, ബാര്‍ലി, അരി തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള നാര് മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നു. നാരുകള്‍ കുടലിലെ കാല്‍സ്യവുമായി സംയോജിച്ച് മലം വഴി പൂറത്തുപോകുന്നു. അത് മൂലം കാല്‍സ്യം കിഡ്്‌നിയിലെത്തുന്നത് തടയുന്നു.
8. കാല്‍സ്യം ഓക്‌സാലേറ്റ് കല്ലുകളാണ് കിഡ്്‌നിയില്‍ രൂപപ്പെടുന്നതെങ്കില്‍ ഓക്‌സാലേറ്റുകള്‍ ധാരാളമടങ്ങിയ ചായ, ചോക്കലേറ്റ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കേണ്ടതാണ്.