Your Page links

 
Tuesday, April 10, 2012

ആയുര്‍വേദ വിധി പ്രകാരം ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്

healthnews
ആയുര്‍വേദ വിധി പ്രകാരം ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്
അഭയാരിഷ്ടം, ധാന്വന്തരം ഗുളിക ,വില്വാദി ഗുളിക, രാസ്നാദിചൂര്‍ണം . ഇന്ദുകാന്തം കഷായ ഗുളിക ,അമൃതോത്തരം കഷായ ഗുളിക , കസ്തൂര്യാദി ഗുളിക ,ദശമൂലം കഷായ ഗുളിക ,
ശ്വാസാനന്ദം ഗുളിക ,മലര്‍ ,പുനര്‍ന്നവാദി കഷായ ഗുളിക , മുറിവെണ്ണ , ജാത്യാദിഘൃതം എന്നീ ഔഷധങ്ങളാണ് ആയുര്‍വേദ ഫസ്റ്റ് എയ്ഡ് ബോക്സിലുണ്ടായിരിക്കേണ്ടത്. ഇവയെല്ലാം വീട്ടില്‍ തന്നെ സൂക്ഷിക്കാമെങ്കിലും വൈദ്യനിര്‍ദേശ പ്രകാരം നിര്‍ദേശിക്കപ്പെട്ട അളവിലും സമയങ്ങളിലും മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.
പെട്ടെന്നുള്ള പനി തടയാനായി അമൃതോത്തരം കഷായ ഗുളിക കഴിക്കാം. ഇത് പനിയ്ക്ക് കാരണമായ അണുവിനെ നിര്‍വീര്യമാക്കി ശരീരത്തില്‍ നിന്ന് പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പനി മസ്തിഷ്കത്തെ ബാധിക്കുന്നത് തടയാന്‍ രാസ്നാദി ചൂര്‍ണം തളം വെയ്ക്കുന്നതും നല്ലതാണ്. ഉപ്പിട്ട കഞ്ഞി മാത്രം കുടിക്കുക.വിശപ്പ് വര്‍ധിക്കുന്നതിന നുസരിച്ച് കഞ്ഞിയോടൊപ്പം പയറും കഴിക്കാം . പനി പൂര്‍ണമായി ഭേദമായ ശേഷം മാത്രമേ മറ്റ് ആഹാരങ്ങള്‍ കഴിക്കാവൂ.
വയറിളക്കം , ഛര്‍ദ്ദി എന്നിവയുള്ളപ്പോള്‍ ചെറുചൂടോടെ ജീരകവും മലരും വെന്ത വെള്ളം ഇടയ്ക്കിടെ കുടിക്കുക. ഇത് നിര്‍ജലാവസ്ഥയെയും ദ്രവനഷ്ടത്തെയും പരിഹരിക്കുന്നു. വില്വാദി ഗുളിക കഴിക്കുന്നതും പ്രയോജനം ചെയ്യും. ചെറുചൂടോടെ ഉപ്പിട്ട കഞ്ഞി ഇടയ്ക്കിടെ കഴിക്കുക.
തീപ്പൊള്ളലുകള്‍ സാധാരണമാണ്. ചെറിയ തീപ്പൊള്ളലുകള്‍ക്ക് ജാത്യാദിഘൃതം നനച്ച് പ‍ഞ്ഞിയിടുക. പൊള്ളലേറ്റ ഭാഗം പഴുക്കാതിരിക്കാനായി പുനര്‍നവാദി കഷായ ഗുളിക കൂടി കഴിക്കാം. പാല്‍ , പാലുത്പനങ്ങള്‍ , എണ്ണയും പുളിയും ഉപ്പും അധികമുള്ള അച്ചാറുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
മുറിവോ ചതവോ പറ്റിയ ഭാഗം ഉടനടി നല്ല വെള്ളത്തില്‍ കഴുകി തുടച്ച ശേഷം മുറിവെണ്ണ നനച്ച് പഞ്ഞിയിടുക . വേദന കുറയ്ക്കാനായി ദശമൂലം കഷായ ഗുളികയും മുറിവ് പെട്ടെന്ന് കരിയാനാ യി വില്വാദി ഗുളികയും കഴിക്കാം.
ധാന്വന്തരം ഗുളിക കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തുന്നതി ലൂടെ രക്തസമര്‍ദ്ദം കുറയുന്നത് മൂലമുണ്ടാകുന്ന തലക്കറക്കത്തെയും മറ്റ് അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു. ചെറുചൂടോടെ ദ്രവാംശം കൂടുതലുള്ള ആഹാരം ദഹിക്കാനെളുപ്പമുള്ള വിധം കഴിക്കുക.
മല്ലിയും ചുക്കും വെന്ത വെള്ളം ബി പി ഉടനടി കുറച്ച് സാധാരണ നിലയിലെത്തിക്കുന്നു. അഭയാരിഷ്ടത്തില്‍ കസ്തൂര്യാദി ഗുളിക കഴിക്കുന്നത് രക്തസമര്‍ദ്ദം ക്രമാതീതമായി വര്‍ധിക്കുന്നത് തടയുന്നു. ദഹനത്തെ കുറയ്ക്കുന്നതും പുളിയും ഉപ്പും ഏറിയതും ആയ ആഹാരസാധനങ്ങള്‍ ഒഴിവാക്കി ഒരുമാസത്തോളം പൂര്‍ണപഥ്യത്തോടെ ചികിത്സിച്ചാല്‍ രക്തസമര്‍ദ്ദം സാധാരണ നിലയിലാവും.
പെട്ടെന്നുണ്ടാകുന്ന കഴുത്ത് - നടു വേദനകള്‍ക്കും ഉളുക്ക് എന്നിവയ്ക്കും പെട്ടെന്നു തന്നെ അമൃതോത്തരം കഷായ ഗുളിക കഴിക്കുന്നത് ഫലപ്രദമാണ്. ദഹിക്കാനെളുപ്പമുള്ള ലഘുവായ ആഹാരം കഴിക്കുക.
കനകാസവത്തില്‍ ശ്വാസാനന്ദം ഗുളിക ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുന്നതിലൂടെ അലര്‍ജി മൂലമുണ്ടാകുന്ന ശ്വാസതടസ്സം വളരെ പെട്ടെന്ന് കുറയുന്നതാണ്. പൂര്‍ണസുഖം പ്രാപിക്കാനായി പഥ്യത്തോടെ ആയുര്‍വേദചികിത്സ കൂടിയേ തീരൂ.
0 comments

Leave a Reply

footer Post 2
footer Post 3
Footer Post 4
 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.