മുപ്പതു വയസ്സു കഴിഞ്ഞാല്‍ സ്തീകള്‍ പൊതുവേ ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണ്. ഒന്നോ രണ്ടോ പ്രസവം കൂടി കഴിഞ്ഞാല്‍ പിന്നെ പറയുകയും വേണ്ട. ആയാസമുള്ള ജോലികള്‍ ഒന്നും ചെയ്യാത്തതു കൊണ്ട് പല സ്തീകള്‍ക്കും ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ വണ്ണം കൂടൂന്നതിന്റെ പ്രശ്‌നമാണ് നേരിടേണ്ടി വരുന്നത്. അമിതവണ്ണവും വയറു ചാടലും കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാവുകയാണ്. പക്ഷേ പൊണ്ണത്തടിയെ എളുപ്പം മറികടക്കാനും പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്.
കൗമാരക്കാരെക്കാള്‍ യൗവനത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളെയാണ് പൊണ്ണത്തടി കൂടുതലായി അലട്ടുന്നത്. വിവാഹസമയത്തു മെലിഞ്ഞിരിക്കുന്ന പെണ്‍കുട്ടി ആദ്യപ്രസവവും പ്രസവശുശ്രൂഷയും കഴിഞ്ഞ് മടങ്ങിയെത്തുന്നത് അമിതഭാരവും പേറിയാണ്.
പൊണ്ണത്തടിയ്‌ക്കൊപ്പം രോഗങ്ങളും
അത്ര നിസാരമായി കാണാന്‍ കഴിയുന്നതല്ല പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍. കാരണം ആഗോളതലത്തില്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം മരിക്കുന്നവരുടെ എണ്ണം എയ്ഡ്‌സിന്റെ ഫലമായി മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണെന്നാണ് പുതിയ കണ്ടെത്തലുകള്‍. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്ന സ്ഥിതി, ചിട്ടയില്ലാത്ത ഭക്ഷണരീതി, വ്യായാമത്തിന്റെ അഭാവം തുടങ്ങിയവയാണ് പൊണ്ണത്തടിയെന്ന മഹാമാരിയുടെ ബീജങ്ങള്‍ . ടൈപ്പ് രണ്ട് ഡയബറ്റീസ്, അര്‍ബുദം, ഹൃദ്രോഗങ്ങള്‍ , കരള്‍ രോഗങ്ങള്‍ , അസ്ഥി പൊടിയല്‍ രോഗങ്ങള്‍ തുടങ്ങിയവ അമിതവണ്ണമുള്ളവരില്‍ വ്യാപകമായി കാണപ്പെടുന്നു. ശരീരഭാരവുമായി ബന്ധപ്പെട്ട് കൊളസ്‌ട്രോളിലുണ്ടാകുന്ന വ്യതിയാനം പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെയും ലൈംഗികശേഷി ഇല്ലാതാകുന്നു. ഈ വിപത്തിനെ നിയന്ത്രിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ അറിയാം.
പഴവും പച്ചക്കറിയും കൂടുതല്‍
ഓരോതരം ഭക്ഷണപദാര്‍ത്ഥവും നമ്മുടെ ശരീരത്തിനു നിശ്ചിത അളവില്‍ കാലറി ഊര്‍ജം നല്‍കുന്നു. നെഗറ്റീവ് കാലറി ഭക്ഷണം എന്ന വിഭാഗത്തില്‍പ്പെടുന്ന പദാര്‍ത്ഥങ്ങള്‍ ദഹിക്കാന്‍ അവയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലറി ആവശ്യമായി വരും. ഉദാഹരണത്തിന് ബ്രൊക്കോളി എന്ന പച്ചക്കറിയില്‍ 50 കാലറിയുണ്ടെങ്കില്‍ അതു ദഹിക്കാന്‍ ശരീരത്തിനു 100 കാലറി ഊര്‍ജം ആവശ്യമായി വരുന്നു. അങ്ങനെ ശരീരത്തില്‍ അടിഞ്ഞുകൂടാതെ ചെലവഴിക്കപ്പെടുകയും ചെയ്യുന്നു.ആല്‍മണ്ട്, ആപ്പിള്‍ ,കോളിഫഌവര്‍ ബ്രെക്കോളി ,നാരങ്ങ, മാങ്ങ, സവാള , ഓറഞ്ച്, പപ്പായ, പൈനാപ്പിള്‍ , കുരുമുളക്, ഉരുളക്കിഴങ്ങ്, കറുവപ്പട്ട, മുന്തിരി, തക്കാളി, തണ്ണിമത്തന്‍ തുടങ്ങിയവ നെഗറ്റീവ് കാലറി ഭക്ഷണപകാര്‍ത്ഥങ്ങളുടെ ഗണത്തില്‍പ്പെടും ഇവയൊക്കെ വാരിവലിച്ചു കഴിച്ചു എന്നു കരുതി നിങ്ങളുടെ അമിതവണ്ണത്തിന് കുറവ് വരില്ല. മറിച്ച് മറ്റ് ഭക്ഷണം കുറച്ച് മേല്‍പ്പറഞ്ഞ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് ശരിയായ നടപടി.
അലിയുന്ന നാരുകള്‍ ഉള്ളവ ഉദാ : ബീന്‍സ്, ആപ്പിള്‍, പീയര്‍ തുടങ്ങിയവയും അലിയാത്ത നാരുകള്‍ ഉള്ളവ ഉദ: സകാരറ്റ് , വെള്ളരിക്ക, തക്കാളി തുടങ്ങിയവയും സന്തുലിതമായി കഴിക്കാന്‍ ശ്രദ്ധിക്കണം.
വേണം പോഷകമുള്ള ഡയറ്റ്
ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചതുകൊണ്ടോ അളവ് കുറച്ചതുകൊണ്ടോ ശരീരം മെലിയണമെന്നില്ല. നിങ്ങളുടെ ശരീരത്തിനു ചേരുന്ന ഡയറ്റ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണം മുതല്‍ ഇടനേരങ്ങളില്‍ കഴിക്കേണ്ട ഭക്ഷണം വരെ ഡയറ്റില്‍ ഉള്‍പ്പെടും. നിലവില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഒരു ഡയറ്റീഷ്യനെ സമീപിച്ച് മനസ്സിലാക്കുകയാണ് ആദ്യ പടി. പിന്നീട് അവരുടെ സഹായത്തോടെ നിങ്ങളുടെ ശരീരത്തിനാവശ്യമായ അത്യാവശ്യം പോഷകങ്ങള്‍ അടങ്ങിയ ഡയറ്റ് തിരഞ്ഞെടുക്കുക. ജോലിക്കാരായ ആളുകള്‍ക്ക് പറ്റുന്ന ഡയറ്റുകളുമുണ്ട്. ഡയറ്റിനൊപ്പം ശരിയായ അളവില്‍ വ്യായാമവും ചെയ്യാന്‍ ഓര്‍മ്മിക്കുക.
ഭക്ഷണം കഴിക്കൂ ആവശ്യത്തിനു മാത്രം
പത്തായം പോലൊരു പാത്രം അതില്‍ നിറയെ ചോറ്. കുട്ടി പത്തായ പാത്രങ്ങളില്‍ കറികളും. കഴിക്കാനുള്ള പ്ലേറ്റ് പിന്നാലെ. കേരളത്തിലെ മിക്ക കുടുംബങ്ങളിലെയും ഊണുമേശയുടെ ചിത്രമാണിത്. ഈ ഊണുമേശകളില്‍ നിന്നാണ് അമിതവണ്ണം എന്ന രോഗം പിറവി കൊള്ളുന്നതെന്ന് എത്ര പേര്‍ മനസ്സിലാക്കുന്നുണ്ടാകും. ഹോട്ടല്‍ രീതിയില്‍ ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഒരു പ്ലേറ്റില്‍ ആവശ്യമുള്ള ഭക്ഷണം എടുത്തശേഷം കഴിക്കുക. ചെറിയ പ്ലേറ്റാണെങ്കില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന പ്രതീതിയുമുണ്ടാകും. മൂന്നു നേരം ഭക്ഷണം എന്ന രീതിയില്‍ മാറ്റം വരുത്തുന്നതും നല്ലതാണ്. വലിയ അളവില്‍ മൂന്നു നേരം ഭക്ഷണം എന്നതിനുപകരം ചെറിയ അളവുകളില്‍ ആറുനേരം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പ്രാതലിനു മുമ്പ് വെള്ളം കുടിക്കുന്നതു ശരീരത്തിനു ഗുണം ചെയ്യും. മാത്രമല്ല ഭക്ഷണം കഴിവതും ഒഴിവാക്കുക. എല്ലാവരുമായി ചേര്‍ന്നു സംസാരിച്ചിരിക്കുമ്പോള്‍ തീന്‍മേശയില്‍ കൂടുതല്‍ സമയം ചെലവാക്കുകയാണ് നിങ്ങളെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ വയറിനു വിശപ്പ് അനുഭവപ്പെടുമ്പോള്‍ മാത്രം ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുക. ഭക്ഷണം ബാക്കി വന്നാല്‍ മിക്ക വീട്ടമ്മമാരും അതു കളയാറില്ല. ഒരു നേര്‍ച്ചപോലെ കഴിക്കും. കേരളത്തിലെ സ്ത്രീകളുടെ അമിതവണ്ണത്തിന് ഈ ഭക്ഷണരീതിയും കാരണമാണ്.
നാടന്‍ ഭക്ഷണവും പോഷകവും
തട്ടുകടയിലെ ദോശയ്ക്കും ചമ്മന്തിക്കും പകരം ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയം സഞ്ചരിക്കുന്ന ഭക്ഷണശാലകളിലും ഹോട്ടലുകളിലും കിട്ടുന്ന പൊറോട്ടയും പൊരിച്ച കോഴിയുമാണ്. ഓഫിസ് തിരക്കുകള്‍ക്കു ശേഷം വീട്ടില്‍ എത്തുന്ന സ്ത്രീയോട് ഇന്ന് ഭക്ഷണം പുറത്തു നിന്നാക്കാം എന്നു ഭര്‍ത്താവു പറയുന്നതു സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ പുറത്തു നിന്നു വാങ്ങുന്ന ഫാസ്റ്റ് ഫുഡ് അപകടകാരികളാണെന്നു തിരിച്ചറിയണം. താല്‍കാലികമായ രുചിക്കു വേണ്ടി നമ്മള്‍ അകത്താക്കുന്നതു വിഷാംശം നിറഞ്ഞ ഭക്ഷണമാണെന്ന സത്യം പലര്‍ക്കും അജ്ഞാതമാണ്. ആരോഗ്യമുള്ള ശരീരത്തിനായി ഫാസ്റ്റ് ഫൂഡ് നിങ്ങളെ അമിതവണ്ണത്തിനിരയാക്കും. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് എപ്പോഴും ഉത്തമം. പുറത്തു നിന്നു ഭക്ഷിക്കുമ്പോഴും മൈദ, എണ്ണയില്‍ വറുത്തത് എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
നാടന്‍ ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ശരീരത്തിന് ആവശ്യമായ 70 ഓളം പോഷകഘടകങ്ങള്‍ നാടന്‍ ഭക്ഷണത്തില്‍ നിന്നു ലഭിക്കും. വീട്ടിനു ചുറ്റും നിന്നു ലഭിക്കുന്ന നാടന്‍ ഇലക്കറികളായ ചീര , മുരിങ്ങയില തുടങ്ങിയവകൊണ്ടുള്ള വിഭവങ്ങളും തയ്യാറാക്കണം. സ്ത്രീകളുടെ ഓഫീസ ്ടിഫിനില്‍ ഈ വിഭവങ്ങള്‍ക്കും സാലഡുകള്‍ക്കും മുന്‍തൂക്കം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും സ്ത്രീകളില്‍ സംഭവിക്കുന്ന എല്ലു തേയ്മാനത്തിനു തടയിടാന്‍ ഈ ഇലക്കറികള്‍ക്കു സാധിക്കും.
മനസ്സിനെ നിയന്ത്രിക്കുക
മനസ്സാണ് ഒരാളുടെ ഏറ്റവും മഹത്തായ ശക്തി. എന്നും കണ്ണാടിയില്‍ നോക്കി നിങ്ങളുടെ ശരീരത്തോടു മെലിയാന്‍ നിങ്ങള്‍ തന്നെ ആജ്ഞാപിക്കുക. മുറി അടച്ചു നിന്നു കണ്ണാടിയില്‍ നോക്കി പഴയരൂപം ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എന്നിട്ട് പുതിയ രൂപത്തോടു പഴയ രൂപഭംഗി മടക്കി നല്‍കാന്‍ ആവശ്യപ്പെടുക. ഞാന്‍ അമിതവണ്ണം ഒഴിവാക്കും. എന്ന് ദിവസവും മനസ്സില്‍ പറയുക. ഈ ദിവസം ഞാന്‍ ഇത്ര അളവിലേ ഭക്ഷണം കഴിക്കൂ എന്ന് സ്വയം തീരുമാനിക്കണം. തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം.
വണ്ണം കൂടിയതുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കാത്ത നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രം മുന്നില്‍ വച്ച് , ആ വസ്ത്രം വീണ്ടും ഉപയോഗിക്കാന്‍ എനിക്കു കഴിയണം എന്ന് തീരുമാനമെടുക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. മേല്‍പ്പറഞ്ഞ രീതിയില്‍ ഒരു പോസിറ്റീവ് നിലപാട് സ്വയം രൂപപ്പെടുത്തുന്നത് അമിതവണ്ണം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.
വ്യായാമം ഒഴിവാക്കരുതേ…
അമിതവണ്ണത്തെ തോല്‍പ്പിക്കാന്‍ ശക്തിയേറിയ ആയുധമാണ് വ്യായാമം. സ്ത്രീകള്‍ക്ക് പൊതുവേ ഹെല്‍ത്ത് ക്ലബില്‍ പോകുവാന്‍ സമയം ലഭിക്കാറില്ല എന്നു പരാതിയുണ്ട്. ജോലിയുള്ളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇത്തരക്കാര്‍ക്ക് വീട്ടില്‍ തന്നെ പരിശീലിക്കാവുന്ന ചില വ്യായാമങ്ങളുണ്ട്. ടെറസ് വീടുകള്‍ ഉള്ളവരാണ് ഭൂരിഭാഗവും. ടെറസിലേക്കുള്ള പടികള്‍ കയറി ഇറങ്ങുന്നതു നല്ല വ്യായാമമാണ്. ഓഫിസില്‍ മുകളിലെ നിലയിലേക്ക് കയറാന്‍ ലിഫ്റ്റ് ഉണ്ടെങ്കില്‍ അതിനു അവധി നല്‍കി പടികള്‍ കയറി സീറ്റിലേക്കു പോകാം.
വീട്ടിലെ ചെറിയ ഇടവേളകളില്‍ സ്കിപ്പിംഗും നല്ല വ്യായാമമാണ്. ടെലിവിഷന്‍ കാണുന്ന ശീലമുള്ളവരാണെങ്കില്‍ സീരിയലുകള്‍ക്ക് പകരം എയ്‌റോബിക്‌സ് പരിപാടികള്‍ കണ്ടു സ്വയം പരിശീലിക്കാവുന്നതാണ്. മക്കളെയോ ഭര്‍ത്താവിനെയോ ഒപ്പം കൂട്ടിയാല്‍ വ്യായാമം ആഹ്ലാദഭരിതമാക്കുകയും ചെയ്യാം. ഏറ്റവും ഫലപ്രദമായ വ്യായാമമാണ് നടത്തം. ചെറിയ ദൂരങ്ങളിലേക്ക് ഓട്ടോയില്‍ പോകുന്ന ശീലം ഒഴിവാക്കിയാല്‍ വ്യായാമവും ലഭിക്കും ഒപ്പം പണവും ലാഭം .അടുത്തുള്ള കടയിലേക്ക് മക്കളെ വിടുന്നതിനു പകരം സ്ത്രീകള്‍ക്ക് പോകാവുന്നതാണ്
വറുത്തതും പൊരിച്ചതും വേണ്ട
പതിനെട്ടുകാരി ജീനയ്ക്ക് ഏറ്റവും പ്രിയം പൊരിച്ച കോഴിയും മീനും ബിരിയാണിയുമൊക്കെയാണ്. കോളേജ് അവധി ദിവസങ്ങളില്‍ പഴഞ്ചോറും ജീനയുടെ മെനുവില്‍ സ്ഥാനം പിടിക്കും. ഏകമകളായതുകൊണ്ട് ജീനയുടെ ഇഷ്ടങ്ങള്‍ വെച്ചുവിളമ്പി കൊടുക്കുന്നതില്‍ അമ്മ ഷൈലജ ഒരു പിശുക്കും കാണിച്ചില്ല. ഒടുവില്‍ ജീനയ്ക്ക് കൂട്ടിനെത്തിയതോ പൊണ്ണത്തടിയും കുറെയധികംരോഗങ്ങളും. എണ്ണയില്‍ വറുത്തുകോരിയ ചിക്കന്‍, ചിപ്‌സ് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടാകാം. പക്ഷെ ഇതോടൊപ്പം നമ്മള്‍ അകത്താക്കുന്നത് അമിതവണ്ണത്തിന്റെ വിത്തുകളാണ്. വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. വേവിക്കുന്നതാണ് ഏറ്റവും നല്ലത്. പാചകത്തിന് ആട്ടിയെടുത്ത വെള്ളിച്ചെണ്ണയാണ് ഉത്തമം. മെനുവില്‍ സൂപ്പ് , തോരന്‍ എന്നിവ ഉള്‍പ്പെടുത്തുക. ധാന്യം, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ മുളപ്പിച്ചു പുഴുങ്ങി കഴിക്കുക. തേങ്ങ ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അധികം തിളപ്പിക്കരുത്. തിളപ്പിക്കുന്തോറും കാലറിയുടെ അളവും കൂടും. തൊലി കളയാത്ത ഗോതമ്പ് ഉപയോഗിക്കുക
ഭക്ഷണരീതി നിയന്ത്രിക്കാന്‍ ഡയറ്റ് ഡയറി നോക്കി തിരുത്താം
നിങ്ങളുടെ ഭക്ഷണരീതി സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഡയറ്റ് ഡയറി. ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു ഡയറിയില്‍ എഴുതി വയ്ക്കുക. പ്രധാനപ്പെട്ട മൂന്നു നേരത്തെ ഭക്ഷണവും ഇടനേരങ്ങളില്‍ കഴിക്കുന്നതും കുറിച്ചു വയ്ക്കണം. പാനീയങ്ങളും ഡയറിയില്‍ ഉള്‍പെടുത്തണം.
മൂന്നു ദിവസമെങ്കിലും ഈ ശീലം തുടരണം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് സ്വയം മനസ്സിലാക്കാനാണിത്. അതുവഴി ഏതു നേരത്തെ ഭക്ഷണത്തിന്റെ അളവാണ് കുറയ്‌ക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാം. ഡയറി പരിശോധിച്ച് നിങ്ങള്‍ തന്നെ സ്വയം ഒരു ഡയറ്റ് രൂപപ്പെടുത്തിയെടുക്കണം. ആഹാരം ക്രമാതീതമായി കഴിക്കുന്നവരാണ് ഡയറ്റ് ഡയറി സൂക്ഷിക്കുന്നതെങ്കില്‍ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എത്രത്തോളം കൂടുതലാണെന്ന് മനസ്സിലാക്കി തിരുത്താവുന്നതാണ്.
പൊണ്ണത്തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ
ആമാശയത്തിന്റെ സംഭരണശേഷി കുറയ്ക്കുന്ന റെസ്ട്രിക്റ്റീവ്, ആഹാരത്തിന്റെ ആഗിരണം കുറയ്ക്കുന്ന മാല്‍അബ്‌സോര്‍പ്റ്റീവ് ഇവ രണ്ടും യോജിച്ചുള്ള ഗ്യാസ്ട്രിക്ക് ബൈപാസ് തുടങ്ങിയവയാണ് ബാരിയാട്രിക് ശസ്ത്രക്രിയ കൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍ ലിപ്പോസക്ഷനു വിധേയമാകുന്നതു കൊണ്ട് അമിതവണ്ണം കാരണമുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാനാവില്ല.
ഭക്ഷണനിയന്ത്രണം, വ്യായാമം തുടങ്ങിയവകൊണ്ടു
ശരീരഭാരം കുറയ്ക്കാനായില്ലെങ്കില്‍ അവലംബിക്കേണ്ട അവസാന മാര്‍ഗമായി മാത്രമേ ശസ്ത്രക്രിയയെ കാണുവാന്‍ പാടുള്ളു.