Your Page links

 
Tuesday, January 3, 2012

എക്‌സര്‍സൈസ് ചെയ്യൂ:ആരോഗ്യത്തോടെയിരിക്കട്ടെ നിങ്ങളുടെ തലച്ചോര്‍

വ്യായാമം എങ്ങനെ തലച്ചോറിനെ സഹായിക്കുമെന്ന് മനസ്സിലാക്കാനായി അയര്‍ലന്റിലെ ശാസ്ത്രജ്ഞര്‍ ഒരു കൂട്ടം കോളെജ് വിദ്യാര്‍ഥികളെ നീരീക്ഷിച്ചു.അതി കഠിനമായ വ്യായാമത്തിന് ശേഷമാണ് വിദ്യാര്‍ഥികളെ ഓര്‍മ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ആദ്യം പകുതി വിദ്യാര്‍ഥികളുടെ ഓര്‍മ്മ വ്യായാമം ചെയ്യിച്ച ശേഷം നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നതായി മനസ്സിലാക്കി.ഇതേ വിദ്യാര്‍ഥികളെ തന്നെ ഒരു ദിവസത്തിന് ശേഷം വ്യായാമം ചെയ്യിക്കാതെ നിരീക്ഷിച്ചെങ്കിലും അവര്‍ക്ക് പഴയതു പോലെ ഓര്‍മ്മ ശക്തി പുറത്തെടുക്കാന്‍ സാധിച്ചില്ല.
ഇവരുടെ രക്തം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പരീക്ഷണത്തിന്റെ ശാസ്ത്രീയ നിഗമനത്തിലെത്തിച്ചേരാന്‍  ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു.വ്യായാമത്തിന് ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോള്‍ ഇതില്‍ പ്രോട്ടീന്റെ അളവ് വര്‍ധിച്ചതായി മനസ്സിലായി.ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍[ബിഡിഎന്‍എഫ്]എന്ന ഈ പ്രോട്ടീന്‍ തലയിലെ കോശങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.എന്നാല്‍ വെറുതെ വിശ്രമിക്കുന്ന ചെറുപ്പക്കാരില്‍ ബിഡിഎന്‍എഫ് ലെവലില്‍ വ്യത്യസമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബിഡിഎന്‍എഫ് ലെവല്‍ വ്യായാമത്തിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം എങ്ങനെ ആരോഗ്യപരമായി നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിച്ചു.എന്നാല്‍ തലയിലെ ഏതൊക്കെ ഭാഗങ്ങളെ വ്യായാമം സഹായിക്കുന്നുവെന്നോ,അത് എങ്ങനെ ചിന്താശേഷിയുണ്ടാക്കുന്നുവെന്നോ അറിയാന്‍ ഈ നിരീക്ഷണത്തിലൂടെ സാധിച്ചില്ല.
ഈ പഠനത്തിലൂടെ ബിഡിഎന്‍എഫ് ലെവലിലുണ്ടായ വര്‍ധന ഓര്‍മ്മശക്തിയെ ത്വരിതപ്പെടുത്തുന്നുവെന്ന് മനസ്സിലായി.




0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.