Your Page links

 
Tuesday, April 10, 2012

വീട്ടുവൈദ്യം

വീട്ടുവൈദ്യം
കാലം തെറ്റിയ കാലാവസ്ഥ , പനി എന്ന രോഗത്തെ ഇന്ന് സര്‍വ്വസാധാരണമാക്കി മാറ്റിയിരിക്കുന്നു. കഠിനമായ ശരീരവേദന , വിശപ്പില്ലായ്മ എന്നിവയുടെ അകമ്പടിയോടെയാണ് പലപ്പോഴും പനി ബാധിക്കുന്നത്. ലക്ഷണങ്ങളില്‍ നിന്ന് പനി തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. ഇത്തരം പനികളില്‍ നിന്ന് രക്ഷ തേടി ആശുപത്രികളിലേക്ക് ഓടുന്നതിന് മുന്‍പ് മുത്തശ്ശിമാര്‍ നമുക്ക് പറഞ്ഞു തന്നതും ജീവിതപ്പാച്ചിലുകള്‍ക്കിടയില്‍ നാം മറന്നുപോയതുമായ ചില ഔഷധപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുന്നത് പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ വളരെ എളുപ്പം രോഗശാന്തിയേകും.
ജലദോഷപ്പനി
• ഒരു പിടി തുളസിയിലയും കുരുമുളകും ചേര്‍ത്ത് കഷായമുണ്ടാക്കി ഒരാഴ്ച കഴിക്കുന്നത്
ജലദോഷത്തെ അകറ്റും.
• ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
• ഒരാഴ്ച തുടര്‍ച്ചയായി മൂന്ന് നേരം വീതം ഒരു ‍ടീസ്പൂണ്‍ നാടന്‍ മ‍ഞ്ഞള്‍പ്പൊടി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കഴിക്കുക.
• ആടലോടകത്തിന്‍റെ ഇല 15 മിനിറ്റോളം ചൂടുവെള്ളത്തില്‍ ഇട്ടുവെച്ച ശേഷം പിഴിഞ്ഞ് നീര് എടുക്കുക. അത് രണ്ട് നേരം
വീതം മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുന്നത് പനി ഇല്ലാതാക്കും.

ഇടവിട്ടുള്ള പനി
• തേനില്‍ കടുക്ക പൊടിച്ചത് ചേര്‍ത്തു കഴിക്കാം.
• തുളസിനീരില്‍ കുരുമുളക് പൊടിച്ചത് ചേര്‍ത്ത് കഴിക്കാം.
• ചിറ്റമൃത് , മുത്തങ്ങ , കടുക്ക എന്നിവ കഷായം വെച്ച് തേനും ചേര്‍ത്ത് സേവിക്കാവുന്നതാണ്.
വരണ്ട ചുമ
• ആടലോടകത്തിന്‍റെ ഇല അരച്ച് കുഴമ്പാക്കിയത് (ഒരു ടീസ്പൂണ്‍ ) ഇഞ്ചിനീരില്‍ (അര സ്പൂണ്‍ )
ചേര്‍ത്ത് മൂന്ന് നേരം വീതം ഒരാഴ്ച കഴിക്കാം.

കഫത്തോടു കൂടിയ ചുമ
• ഓരോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേനും ചേര്‍ത്ത് കഴിക്കാം.
• ചുക്ക് , തിപ്പലി , കുരുമുളക്, എന്നിവ തുല്യ അളവില്‍ പൊടിച്ചെടുത്ത് തേന്‍ ചേര്‍ത്ത് സൂക്ഷിക്കുക.
ഇടയ്ക്കിടെ ഇത് അലിയിച്ചിറക്കാം.
0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.