ദശപുഷ്പങ്ങള്‍ കര്‍ക്കടകമാസത്തില്‍ സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടുന്നത് ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു കേരളീയ ആചാരമാണ്. വ്യക്തമായ പൂവില്ലാത്ത ഇത്തരം ദശപുഷ്പങ്ങള്‍ ചൂടുന്നത് ആരോഗ്യശാസ്ത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മുക്കുറ്റി, ചെറൂള,തിരുതാളി, ഉഴിഞ്ഞ , പൂവാംകുറുന്നില, കറുക, നിലപ്പന, വിഷ്ണുക്രാന്തി,കയ്യുന്ന്യം,മുയല്‍ച്ചെവി എന്നിവയാണ് ദശപുഷ്പങ്ങളെന്ന് അറിയപ്പെടുന്നത്. മുക്കുറ്റി ബയോഫൈറ്റം സെന്‍സിറ്റൈവം എന്നാണ് മുക്കുറ്റിയുടെ ശാസ്ത്രനാമം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള മുക്കുറ്റി പനി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒരു മരുന്ന് കൂടിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ശുദ്ധിയുണ്ടാകാന്‍ ഇത് നല്‍കിവരുന്നു. ചെറൂള ഗര്‍ഭാശയകാലത്തുണ്ടാകുന്ന രക്തസ്രാവം തടയാനും മൂത്രാശയക്കല്ലിനെ ദ്രവിപ്പിച്ച് കളയാനും ശക്തിയുള്ള ചെറൂളയുടെ ശാസ്ത്രീയനാമം എര്‍വാ ലനേറ്റ എന്നാണ്. തിരുതാളി സ്ത്രീകളില്‍ ആര്‍ത്തവത്തെ ക്രമമാക്കാന്‍ ശേഷിയുള്ളതാണ് ഐപോമിയ സെപ്യാറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തിരുതാളി. ഉഴിഞ്ഞ കാര്‍ഡിയോ സ്പെര്‍മം ഹലികാകാബം എന്നാണ് ഉഴിഞ്ഞയുടെ ശാസ്ത്രീയനാമം. മുടി തഴച്ചു വളരാന്‍ സഹായകമായ ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത്. പൂവാംകുറുന്നില രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും രക്തശുദ്ധി വരുത്തുവാനും സവിശേഷമായ കഴിവുണ്ട് പൂവാംകുറുന്നിലയ്ക്ക്. ഇതിന്‍റെ ശാസ്ത്രീയനാമം വെര്‍ണോണിയ സിനെറിയ എന്നാണ്. കറുക സൈനോഡോണ്‍ ഡാക്ടൈലോണ്‍ എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന കറുക കഫരോഗങ്ങളെ ശമിപ്പിക്കുന്നതോടൊപ്പം അമിത രക്തപ്രവാഹത്തെ തടയുന്നു. നിലപ്പന(കുര്‍ക്കിലഗോ ഓര്‍ക്ക ിയോയിഡെസ്) മൂത്രാശയരോഗങ്ങള്‍ , യോനീരോഗങ്ങള്‍ എന്നിവയ്ക്കുള്ള ആയുര്‍വേദമരുന്നുകളിലെ പ്രധാന ഘടകം നിലപ്പന എന്നറിയപ്പെടുന്ന സസ്യമാണ്.ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ സസ്യത്തിന് കഴിവുണ്ട്. വിഷ്ണുക്രാന്തി ഇവോള്‍വുലസ് അള്‍സിനോയിഡൈസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇതിന് മേധാശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ട് . കയ്യുന്ന്യം (എക്ലിപ്റ്റ ആല്‍ബ) വിപണിയില്‍ ലഭ്യമായ മിക്ക കേശവര്‍ദ്ധക എണ്ണകളിലും അടങ്ങിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കയ്യുന്ന്യം തലമുടി തവച്ചുവളരാന്‍ സഹായിക്കുന്ന ഒന്നാണ്. മുയല്‍ച്ചെവി എമിലിയാ സോന്‍ചിഫോളിയ എന്ന ഈ സസ്യത്തിന്‍റെ ഇലയ്ക്ക് മുയലിന്‍റെ ചെവിയോട് വളരെയധികം സാദൃശ്യമുണ്ട്.നേത്രരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും ഇത് വളരെ ഫലപ്രദമാണ്. |
ദശപുഷ്പങ്ങള്‍
Categories :