Your Page links

 
Tuesday, January 3, 2012

നടുവേദന; കാരണങ്ങള്‍ പലവിധം

പണ്ടൊക്കെ യുവതികളായ പെണ്‍കുട്ടികള്‍ നടുവേദനയാണെന്നു പറഞ്ഞാല്‍   ഇക്കാര്യം മറ്റുള്ളവര്‍ കേള്‍ക്കരുതെന്നു പറഞ്ഞ്  വീട്ടിലെ പ്രായമായ അമ്മമാര്‍ പെണ്‍കുട്ടികളെ വഴക്കു പറയുമായിരുന്നു. അന്നെല്ലാം നടുവേദന  വാര്‍ദ്ധക്യകാലത്തു മാത്രം വരുന്ന രോഗമായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍  യൗവനാരംഭം മുതല്‍ വാര്‍ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, പരിഷ്കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.
നടുവേദന സ്ത്രീപുരുഷ ഭേദമന്യേ
പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനം പേര്‍ക്കും പുറംവേദനയും (നടുവേദന) അനുബന്ധപ്രശ്‌നങ്ങളും ..പുരുഷന്മാര്‍ക്ക് പരിക്കുകളും. പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.
ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍
ഡിസ്ക് സ്ഥാനം തെറ്റല്‍:
നടുവേദനയുടെ
പ്രധാന കാരണങ്ങളിലൊന്നാണിത്.
ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്കിന്റെ
പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള
വസ്തു പുറത്തേക്ക് ഒഴുകുന്നു.
പേശിവേദന
വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലമാണ് പേശിവേദന ഉണ്ടാവുന്നത്.
ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.
മസ്കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം , കോച്ചിവലിവ് എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.
സന്ധിവീക്കം (ആര്‍െ്രെതറ്റിസ്):
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.
തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):
പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.
ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും.
സ്‌േകാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.
സിയാട്ടിക : ഇന്‍റര്‍വെര്‍ട്ടിബ്രല്‍ ഡിസ്കില്‍ മുഴയുണ്ടാവുന്നത് ഇടുപ്പിലെ ഞരമ്പുകളെ അമര്‍ത്തുന്നു. ഇത് വേദനയുണ്ടാക്കാന്‍ കാരണമാവുന്നു.
ഗൗരവമായ കാരണങ്ങള്‍
•    നട്ടെല്ലില്‍ ട്യൂമര്‍
•    ക്ഷയം (ടിബി)
•    ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ)
•    അണ്ഡാശയ കാന്‍സര്‍
•    അണ്ഡാശയ മുഴ
•    ഗര്‍ഭാവസ്ഥ
•    വൃക്കരോഗം
•    ഹൃദ്രോഗം
പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.
ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍
ഒട്ടെല്ലാ നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ:
•    വ്യായാമത്തിന്റെ കുറവ്.
•    ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതി.
•    അത്യധികമായ കായികാധ്വാനം.
•    അമിതമായ ശരീരഭാരം. ആരോഗ്യമല്ലാത്ത തടി.
•    ശാരീരികപ്രശ്‌നങ്ങള്‍.
ശരിയല്ലാത്ത നില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്, കൂനിക്കൂടി ഇരുന്നുള്ള െ്രെഡവിംഗ്, ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്, നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
•    വൈകാരിക സമ്മര്‍ദം.
•    ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
•    തെറ്റായ ജോലിപരിശീലനം.
•    ഒന്നിലധികം തവണയായുള്ള ഗര്‍ഭാവസ്ഥ
•    പുകവലി, മദ്യപാനം.
•    ജോലിസംബന്ധമായ അപകടം, അനിഷ്ടസംഭവങ്ങള്‍ തുടങ്ങിയവ.




0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.