Your Page links

 
Tuesday, January 3, 2012

മൈഗ്രേന്‍ ശ്രദ്ധിക്കാം

പലപ്പോഴും തലവേദനയെ നാം ശ്രദ്ധിക്കാതെ പോകാറുണ്ട്. ഏതെങ്കിലും ഒരു വേദനസംഹാരിയില്‍ നാം അഭയം കണ്ടെത്തുയാണ്. മൈഗ്രേനും സ്‌ട്രോക്കും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും മസ്തിഷ്കാഘാതത്തിന്റെ മുന്നോടിയാണ് ശക്തമായതോ അല്ലാത്തതോ ആയ തലവേദന. അതുപോലെ സ്‌ട്രോക്ക് സംഭവിച്ചശേഷം പലപ്പോഴും അസഹ്യമായ തലവേദനയും അനുഭവപ്പെടുന്നു. അമ്പതു വയസിനു താഴെ പ്രായമുള്ള, സ്‌ട്രോക്ക് ഉണ്ടായവരില്‍ നടത്തിയ പഠനങ്ങളില്‍ 17 ശതമാനം പേര്‍ക്കും മൈഗ്രേനോടു കൂടിയാണ് ആഘാതമുണ്ടായതെന്ന് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ലക്ഷണങ്ങളോടു കൂടിയ മൈഗ്രേനാണ് പലപ്പോഴും സ്‌ട്രോക്കിലേക്ക് നയിക്കുന്നത്. തലവേദനയോടു കൂടിയുണ്ടാകുന്ന മസ്തിഷ്കാഘാത സംബന്ധമായ വൈകല്യങ്ങള്‍ ഏഴുദിവസങ്ങള്‍ക്കകം പരിപൂര്‍ണമായി സുഖപ്പെടുന്നില്ലെങ്കില്‍ തല്‍സമയമെടുക്കുന്ന സി.ടി.സ്കാനിലോ എം.ആര്‍.ഐയിലോ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നെങ്കില്‍. സ്‌ട്രോക്കിനുള്ള മറ്റു കാരണങ്ങള്‍ രോഗിക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തണം.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ രോഗിക്ക് മൈഗ്രേന്റെ പ്രത്യാഘാത ഫലമായുണ്ടാകുന്ന സ്‌ട്രോക്കുള്ളതായി രോഗനിര്‍ണയം ചെയ്യാം. മസ്തിഷ്കത്തില്‍ തലവേദന അനുഭവിച്ചറിയുവാനുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ തലച്ചോറിന് ക്ഷതമേറ്റാല്‍ വേദനയുണ്ടാകില്ല. മറ്റിതരഭാഗങ്ങളിലെ വൈകല്യങ്ങളോടനുബന്ധിച്ച വ്യതിയാനങ്ങള്‍ വേദനയായി അനുഭവപ്പെടാനുള്ള സിദ്ധി മസ്തിഷ്കത്തിനുണ്ട്. തലച്ചോറിന് ചുറ്റുമുള്ള ഡുറമേറ്റര്‍ എന്ന ആവരണത്തില്‍ വേദന അറിയാനുള്ള നാഡികള്‍ ഉണ്ട്. ഈ ആവരണത്തിലുണ്ടാകുന്ന പിരിമുറുക്കം, വലിച്ചില്‍, ഇതരരോഗാവസ്ഥകള്‍ എന്നിവയാണ് വേദനയുണ്ടാക്കുന്നത്. മസ്തിഷ്കത്തിന്റെ അടിത്തറയില്‍ കാണുന്ന ധമനികള്‍ക്ക് ചുറ്റും വേദന അറിയുന്ന തന്തുക്കള്‍ സുലഭമായിക്കാണാം. നേത്രങ്ങള്‍, നാസാരന്ധ്രങ്ങള്‍, കര്‍ണ്ണങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലെ രോഗാവസ്ഥയോടനുബന്ധിച്ച് വേദനയറിയുന്ന സന്ധികള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഈ ഭാഗങ്ങളിലെ രോഗങ്ങള്‍ പലപ്പോഴും തലവേദനയുണ്ടാക്കുന്നു. കഴുത്തിന്റെ പിന്‍ഭാഗത്തുള്ള പേശികളുടെ പിരിമുറുക്കം തലവേദനയുണ്ടാക്കുന്നു. തലയോട്ടിക്ക് പുറത്തുള്ള മസിലുകള്‍ സമ്മര്‍ദത്താല്‍ വരിഞ്ഞു മുറുകുമ്പോഴോ വികസിക്കുമ്പോഴോ അവയോട് ചേര്‍ന്നുള്ള നാഡികള്‍ വഴി തലവേദനയുണ്ടാകുന്നു. തലയോട്ടിക്ക് പുറത്തുള്ള ചര്‍മ്മത്തില്‍ സുലഭമായുള്ള ധമനികള്‍ക്കു ചുറ്റുമുള്ള ഞരമ്പുകള്‍ തലവേദനയുണ്ടാക്കുന്നു.
തിരിച്ചറിയാം തലവേദന
തലവേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും സ്‌ട്രോക്കിലേക്ക് നയിക്കുന്ന മൈഗ്രേന്‍ പലവിധത്തിലും സവിശേഷ ശ്രദ്ധര്‍ക്കുന്നു. ടെന്‍ഷന്‍ കാരണമുളള തലവേദന അല്പം വിശ്രമിക്കുമ്പോള്‍ മാറുമെങ്കിലും സാഡീവ്യൂഹത്തിനു വീക്കവും ക്ഷയവുമുണ്ടാക്കി പക്ഷാഘാതത്തിലേക്കും മറ്റും പരിണമിക്കുന്ന മൈഗ്രേന്‍ ഉടനടി ചികിത്സാ വിധേയമാക്കേണ്ടതുണ്ട്.
ദീര്‍ഘനാളുള്ള മൈഗ്രേന്‍ കൊണ്ടുതന്നെ സ്‌ട്രോക്ക് ഉണ്ടാകാം. അനവസരത്തില്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം അപര്യാപ്തമാകുന്നു. ശ്വേത രക്താണുക്കളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. മസ്തിഷ്ക ധമനിയായ കരോട്ടിക് ആര്‍ട്ടറി പൊട്ടുന്നതു മൂലം തലവേദനയും സ്‌ട്രോക്കും ഉണ്ടാക്കുന്നു.
അതുപോലെ മൈട്രല്‍ വാല്‍വ് പൊലാപ്‌സ്, ആന്റി ഫോസ്‌ഫോലിപിഡ്, ആന്റിബോഡി സിന്‍ഡ്രോം തുടങ്ങിയ രോഗാതുരതകളും ഇതിനു കാരണമാവാം. മെലാസ് എന്ന പ്രതിഭാസം കൊണ്ടും ഓട്ടോസോമല്‍ ഡോമിനന്റ് ആര്‍ട്ടീരിയോപ്പതി എന്ന രോഗാവസ്ഥകൊണ്ടും മസ്തിഷ്കകോശങ്ങള്‍ ചത്തൊടുങ്ങുന്നു. മൈഗ്രേന്‍ ഉണ്ടാകുമ്പോള്‍ തലച്ചോറിലെ ധമനികള്‍ അസാധാരണമായി ചുരുങ്ങുന്നു.
ഇത് തലച്ചോറിലെ രക്തദാരിദ്രത്തിനും തുടര്‍ന്ന് മസ്തിഷ്ക കോശങ്ങളുടെ നാശത്തിനും കാരണമാകുന്നു. ശ്വേതരക്താണുക്കള്‍ അമിതമായി കട്ടപിടിക്കുന്നത് മസ്തിഷ്ക ധമനികളില്‍ രക്തതടസമുണ്ടാക്കുന്നു.
ചെറുപ്പക്കാരില്‍ ശക്തമായ തലവേദനയും തുടര്‍ന്ന് സ്‌ട്രോക്കിനും കാരണം അപൂര്‍വ്വമായി ഇന്റേണല്‍ കരോട്ടിട് ആര്‍ട്ടറിയുടെ പൊട്ടലാകാം. ഇന്ന് പലപ്പോഴും മുന്‍ ആപത്ഘടകങ്ങളില്ലാതെ ഉണ്ടാകുന്നു. തുടരെ തുടരെ ചുമക്കുമ്പോഴും തുമ്മുമ്പോഴും വ്യായാമങ്ങളിലേര്‍പ്പെടുമ്പോഴും അപൂര്‍വ്വമായി ഇത് സംഭവിക്കാം. മസ്തിഷ്കധമനികളില്‍ കുമിളകള്‍ ഉണ്ടാകുകയും പെട്ടെന്നു പൊട്ടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുമ്പോള്‍ ശക്തമായ തലവേദനയും പക്ഷാഘാതവുമുണ്ടാകുന്നു. ഉടന്‍ രോഗം നിര്‍ണയിച്ച് ശസ്ത്രക്രിയക്കു വിധേയമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കാം. ജന്മനാലുള്ള ആര്‍ട്ടിരിയോ വീനസ് മാല്‍ഫോര്‍മേഷന്‍ ഉള്ളവര്‍ക്ക് രക്തസ്രാവമുണ്ടായി തലവേദനയും സ്‌ട്രോക്കും ഉണ്ടാകുന്നു.
സാധാരണയായി മസ്തിഷ്കത്തിലെ ധമനികളില്‍ രക്തകട്ട ഉണ്ടാകുമ്പോള്‍ തലവേദനയുണ്ടാകാറില്ല. അത് കോശനാശത്തിന് കാരണമായാലും തലവേദനയുണ്ടായെന്നു വരില്ല. എന്നാല്‍ അതോടനുബന്ധിച്ച് തലച്ചോറില്‍ നീരുണ്ടായി മര്‍ദം കൂടുമ്പോള്‍ തലവേദനയുണ്ടാകാം.
ട്യൂമെറുകള്‍ പാര്‍ശ്വഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കി ഇതര മസ്തിഷ്ക ഭാഗങ്ങളെ വരിഞ്ഞു മുറുക്കുന്നു. അതോടെ മര്‍ദം കൂടുന്നു.
തലച്ചോറിനു ചുറ്റുമുള്ള ആവരണത്തിലുള്ള ഞരമ്പുകള്‍ വലിഞ്ഞുമുറുകുമ്പോള്‍ ശക്തമായ തലവേദന ഉണ്ടാകുന്നു. ചിലപ്പോള്‍ ഛര്‍ദിക്കുകയും ചെയ്യാം. തലവേദനകൂടതലായും അനുഭവപ്പെടുന്നത് പ്രഭാതത്തിലായിരിക്കും. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സ്ഥിരമായി കാണുന്ന തലവേദനക്ക് തീര്‍ച്ചയായും പരിശോധന ആവശ്യമാണ്.




Please Note:
"The message is intended for the named recipient only. It may be privileged and/or confidential. If you are not the intended named recipient of this email then you should not copy it or use it for any purpose, nor disclose its contents to any other person. You should contact Ministry of Environment & Water as shown above immediately and delete the e-mail from your system."
:ملاحظة
"أن المعلومات في هذه الرسالة المرفقة بها قد تكون متضمنة معلومات سرية وهي خاضعة للحصانة القانونية ومحمية من الإفشاء ومقصود أن يستخدمها المستلم / أو المستلمين المعنيين. إن كنت لست المستلم المقصود بهذه الرسالة أرجو حذفها وإتلاف محتوياتها وكل ما يتعلق بها وإخطار وزارة البيئة والمياه بأنك تلقيت هذه الرسالة عن طريق الخطأ . ويمنع منا باتا الاطلاع على هذه الرسالة أو نشرها أو اتخاذ إجراء استنادا إليها. "

0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.